ശ്രീകൂടല്‍മാണിക്യം കച്ചേരിവളപ്പ് ദിനം ഇന്ന് ആഘോഷിക്കും.

162
Advertisement

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം കച്ചേരിവളപ്പ് ദിനം ഇന്ന് ആഘോഷിക്കും. ദേവസ്വത്തിന്റെ നഷ്ടപ്പെട്ടു പോയ ലക്ഷകണക്കിന് ഏക്കര്‍ ക്ഷേത്രഭൂമികളില്‍ ഒന്നായ കച്ചേരവളപ്പ് ഐതിഹാസിക സമരത്തിലൂടെ തിരിച്ചുപിടിച്ചതിന്റെ ഓര്‍മ്മക്കായിട്ടാണ് ജൂലായ് 15 ഹിന്ദു സ്വാഭിമാന്‍ ദിനമായി ആഘോഷിക്കുവാന്‍ ഹിന്ദു ഐക്യവേദി തീരുമാനിച്ചത്. വൈകീട്ട് 5 മണിക്ക് ടൗണ്‍ ഹാളില്‍ നടക്കുന്ന സ്വാഭിമാന്‍ സമ്മേളനം ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി കളരിക്കല്‍ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. എസ് എന്‍ ഡി പി താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് സന്തോ ഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തും. കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ ആമുഖ പ്രഭാഷണം നടത്തും. സമര ഭടന്മാരെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് ആദരിക്കും. വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. പി. എസ്. ജ്യേതീന്ദ്രനാഥ് നന്ദി പറയും.

Advertisement