വാര്‍ഷിക പൊതുയോഗവും വിദ്യഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണവും പഠനോപകരണ കിറ്റ് വിതരണവും നടത്തി

130

 

മൂര്‍ക്കനാട്: എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കരയോഗം ഹാളില്‍വെച്ച് വാര്‍ഷിക പൊതുയോഗവും വിദ്യഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണവും പഠനോപകരണകിറ്റ് വിതരണവും നടത്തി.പത്താം തരവും പന്ത്രണ്ടാം തരവും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കരയോഗം സ്മരണികയും വിദ്യഭ്യാസ അവാര്‍ഡും വിതരണവും ചെയ്തു. മുകുന്ദപുരം താലൂക്ക് എന്‍.എസ്.എസ്.കരയോഗം യൂണിയന്‍ പ്രസിഡന്റ് അഡ്വ.ഡി.ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.ബി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ കിറ്റ് വിതരണം യൂണിയന്‍ അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ എന്‍.രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കരയോഗത്തില്‍ ഒട്ടനവധി പദ്ധതികള്‍ ആരംഭിക്കാനും സ്വയം സഹായ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും മുതിര്‍ന്ന കരയോഗാംഗങ്ങള്‍ക്ക് പെന്‍ഷന്‍ പദ്ധതി തുടങ്ങുവാനും തീരുമാനിച്ചു. കരയോഗ അംഗങ്ങളുടെ ചികിത്സക്കുവേണ്ടിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കാനും തീരുമാനിച്ചു. കരയോഗം സെക്രട്ടറി സജീവ് പി.ട്രഷറര്‍ തങ്കം തെക്കെ ചേരിയില്‍, കുമാരി രഘുനാഥ് രജനി പ്രഭാകരന്‍, മണികണ്ഠന്‍ പുന്നപ്പിള്ളി, അംബിക മുകുന്ദന്‍, ജയസുരേന്ദ്രന്‍, അനില്‍കുമാര്‍, സദിനി മനോഹര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement