പ്രവാസി ക്ഷേമ സഹകരണസംഘം ഓഫീസ് ഉദ്ഘാടനം ജൂലൈ 13 ന്

206

മതിലകം: കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ സഹകരണരംഗത്തെ പ്രവാസികള്‍ക്കു വേണ്ടിയുള്ള പ്രവാസി ക്ഷേമ സഹകരണസംഘം ഓഫീസിന്റെ ഉദ്ഘാടനം ജൂലൈ 13ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യുന്നു. എം.എല്‍.എ. ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. പ്രവാസി മലയാളികളില്‍ സഹകരണ ആശയം പ്രചരിപ്പിക്കുന്നതിനും അവര്‍ അഭിമുഖീകരിക്കുന്ന പുനരധിവാസം, വ്യവസായം, തൊഴില്‍, ആരോഗ്യം ചികിത്സ, കുട്ടികളുടെ വിദ്യഭ്യാസം, ഭവനനിര്‍മ്മാണം തുടങ്ങി സമസ്ത മേഖലകളിലും സേവനം നല്‍കുന്നതിന് വേണ്ടിയാണ് ഈ സംരംഭം ആരംഭിക്കുന്നത്.

Advertisement