ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി.യുടെ ദുരവസ്ഥ പരിഹരിക്കാന്‍ യോഗം നാളെ

212

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ ദുരവസ്ഥയ്‌ക്കെതിരെ ജനങ്ങള്‍ ഇടപെട്ട് യോഗം വിളിക്കുന്നു. ഇരിങ്ങാലക്കുട സബ് ഡിപ്പോയുടെ അവഗണനയില്‍ പ്രതിഷേധിക്കാനും വികസനത്തിനുവേണ്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുമാണ് കെ.എസ്.ആര്‍.ടി.സി. പ്രൊട്ടക്ഷന്‍ ഫോറം ശനിയാഴ്ച യോഗം ചേരുന്നത്. ഉച്ചതിരിഞ്ഞ് നാലുമണിക്ക് കെ.എസ്.ആര്‍.ടി.സി.സ്റ്റാന്റിന് അടുത്തുള്ള വെസ്റ്റ് ലയേണ്‍സ് ക്ലബ്ബ് ഹാളിലാണ് യോഗം ചേരുന്നത്. 29 സര്‍വ്വീസ് ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ 21 എണ്ണമായി കുറഞ്ഞു. ഇതിന് ഒരു പരിഹാരത്തിനും ഡിപ്പോയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുമാണ് യോഗം. യോഗത്തില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, വിവധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisement