ഓണക്കാലത്ത് വിഷരഹിത പച്ചക്കറി ലക്ഷ്യമിട്ട സിപിഐ(എം)

167
Advertisement

ഇരിങ്ങാലക്കുട : ഓണക്കാലത്ത് വിഷരഹിത ജൈവപച്ചക്കറിലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സിപിഐ(എം) ന്റെ നേതൃത്വത്തില്‍ ജൈവപച്ചക്കറി കൃഷി തുടങ്ങി. കിഴുത്താണിയില്‍ ഏരിയ സെക്രട്ടറി കെ.സി.പ്രേമരാജന്‍ ഏരിയതല നടീല്‍ ഉദ്ഘാടനം ചെയ്തു. കാറളം സഹകരണബാങ്ക് പ്രസിഡന്റ് വി.കെ.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി ടി.പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എമനോജ് കുമാര്‍, കെ.കെ.സുരേഷ്ബാബു, കെ.എസ്.ബാബു, മല്ലിക ചാത്തുകുട്ടി എന്നിവര്‍ സംസാരിച്ചു.

Advertisement