പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

217

ഇരിങ്ങാലക്കുട : കേരള സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയും കടുത്ത സാമ്പത്തിക നിയന്ത്രണത്തിലൂടെ പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതിനെതിരെയും കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ ഡി സി സി ജന.സെക്രട്ടറി അഡ്വ എം എസ് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു. തങ്കപ്പന്‍ പാറയില്‍, ഐ ഡി ഫ്രാന്‍സീസ് മാസ്റ്റര്‍, വി വി ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.തിലകന്‍ പൊയ്യാറാ, വര്‍ഗ്ഗീസ് കീറ്റിക്കല്‍, പി എസ് മണികണ്ഠന്‍, ഫ്രാന്‍സീസ് മേച്ചേരി, വി ഡി സൈമണ്‍, വിശ്വംഭരന്‍ ഊരാളത്ത്, എം ആര്‍ സുധാകരന്‍ എന്നിവര്‍ സംബന്ധിച്ചു.

Advertisement