പ്രകൃതി സൗഹൃദ കലാലയം അവാര്‍ഡ് ക്രൈസ്റ്റ് കോളേജിന്

212

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ക്രൈസ്റ്റ് ഭവനില്‍വെച്ച് നടന്ന ചടങ്ങില്‍ നല്ല പ്രകൃതി സൗഹൃദയ കലാലയത്തിനുള്ള അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനു ലഭിച്ചു. ഈ അവാര്‍ഡ് കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.ഡി.ഗിരിജയില്‍ നിന്നും കോളേജ് മാനേജര്‍ ഫാ.ജേക്കബ്ബ് ഞെരിഞ്ഞാമ്പിള്ളി സിഎംഐ, ക്രൈസ്റ്റ് കോളഏജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പള്‍ ജോയ് പീണിക്കപറമ്പില്‍ സിഎംഐ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ദേവമാത പ്രൊവിഷ്യാള്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി, കെസ്സ് സെക്രട്ടറി ഫാ.ജോയ് വട്ടോലി എന്നിവരും സന്നിഹിതരായിരുന്നു.

Advertisement