പടിയൂര്‍ ക്യഷിഭവന്റെ നേത്യത്വത്തില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു

254
Advertisement

ഇരിങ്ങാലക്കുട : പടിയൂര്‍ ക്യഷിഭവന്റെ നേത്യത്വത്തില്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, വെള്ളാങ്ങല്ലൂര്‍ കാര്‍ഷിക സേവനകേന്ദ്രം, എന്നിവരുടെ സഹകരണത്തോടെ ജൂലായ് 5,6 എന്നീതിയ്യതികളില്‍ നടക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധക്യഷ്ണന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ വിശ്വംഭരന്‍, മെമ്പര്‍മാരായ കെ സി ബിജു, ശിവദാസന്‍, സംഗീതസുരേഷ്, ഉണ്ണിക്യഷ്ണന്‍, ബിനോയ് കോലാന്ത്ര, സുനന്ദഉണ്ണിക്യഷ്ണന്‍, സജിഷൈജുകുമാര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ അജിത, ക്യഷിഓഫീസര്‍ സചന, വിനോദ് , വിന്‍സി, എഡിസി മെമ്പര്‍മാര്‍, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, കര്‍ഷകമിത്ര അഖില്‍, വെള്ളാങ്ങല്ലൂര്‍ കാര്‍ഷികസേവനകേന്ദ്രം അംഗം ശരത് പോത്താനി, എന്നിവര്‍ സന്നിഹിതരായിരുന്നു നാളെ ഞാറ്റുവേലയില്‍ കാര്‍ഷികമത്സരങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ചിത്രരചന കഥാ കവിതാമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

Advertisement