പാഴ് വസ്തുക്കള്‍ ശേഖരിച്ച് വിറ്റുകിട്ടിയ തുക നിര്‍ധന വിദ്യാര്‍ത്ഥി സഹായ ഫണ്ടിലേക്ക് കൈമാറി.

309

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ജൂനിയര്‍ സി എല്‍ സി യുടെ നേതൃത്വത്തില്‍ ഒരാഴ്ച കൊണ്ട് ഇടവകയിലെ എല്ലാ വീടുകളിലും നിന്നും സമാഹരിച്ച പഴയ ന്യൂസ് പേപ്പറുകളും പുസ്തകങ്ങളും വിറ്റു കിട്ടിയ 50000 രൂപ ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്‌കൂളിലെ നിര്‍ധന വിദ്യാര്‍ത്ഥി സഹായ ഫണ്ടിലേക്ക് കൈമാറി. ഇന്ന് രാവിലെ സെന്റ് മേരീസ് സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രധാന അദ്ധ്യാപിക മിന്‍സി ടീച്ചര്‍ക്ക് ജൂനിയര്‍ സി എല്‍ സി വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ.ഫെബിന്‍ കൊടിയന്‍ , സി എല്‍ സി പ്രസിഡന്റ് അജയ്, സെക്രട്ടറി ബ്ലെസി കണ്‍വീനര്‍മാരായ റാഫേല്‍, മെല്‍വിന്‍, രോഹന്‍, എല്‍സ, ട്രീസ, മരിയ, എന്നിവര്‍ ചേര്‍ന്ന് 50,000 രൂപയുടെ ചെക്ക് കൈമാറി. ജോബിന്‍, ലിയോണ്‍, അഞ്ചു, അഗ്രിയ, എബിന്‍, ആന്റണി, റിച്ചാര്‍ഡ്, നോഹ, അനല്‍, ടെല്‍വിന്‍, ആല്‍വിന്‍, ഡിവിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement