വായിച്ചു വളര്‍ന്നവരാണ് ലോകത്തെ നയിച്ചത് -പ്രൊഫ.വി.എസ്.റെജി

132
Advertisement

ഇരിങ്ങാലക്കുട:വായിച്ച് വളര്‍ന്നവരാണ് ലോകത്തെ നയിച്ചിട്ടുള്ളതെന്ന് എബ്രഹാം ലിങ്കന്റെ ജീവിതം മുതല്‍ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടിക എസ് എന്‍ കോളേജ് മലയാള വിഭാഗം മേധാവി പ്രൊഫ.വി.എസ്.റെജി പറഞ്ഞു. നാട്ടില്‍ വളര്‍ന്നു വന്നിട്ടുള്ള പ്രഭാഷകരും പണ്ഡിതന്‍മാരും വായനയിലൂടെ വളര്‍ന്നവരായിട്ടും പുതിയ തലമുറയ്ക്ക് ആ മാതൃകകള്‍ സ്വീകരിക്കാനാകുന്നില്ല. ഇ-വായനയും ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ ഇലക്ട്രോണിക് വായനകളും അക്ഷരത്തെറ്റുകളിലേക്കും പുതിയ മൂല്യ സംസ്‌ക്കാരത്തിലേക്കും വഴിമാറുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വാക്കുകളുടെ ധര്‍മ്മം ആശയവിനിമയത്തിനപ്പുറത്തുള്ള സര്‍ഗ്ഗാത്മക സൃഷടിയാണെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. ഇരിങ്ങാലക്കുട എസ്.എന്‍.പബ്ലിക് ലൈബ്രറിയുടേയും, എസ്.എന്‍.ഹയര്‍സെക്കന്ററി സ്‌കൂളിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടന്ന വായനാപക്ഷാചരണം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതമൈത്രി നിലയത്തില്‍ നടന്ന യോഗത്തില്‍ ശ്രീ.പി.കെ.ഭരതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി.സുനിത ടീച്ചര്‍ സ്വാഗതവും ഗൗതമി നന്ദിയും പറഞ്ഞു. ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളുടെ വായനാനുഭവങ്ങളുടെ അവതരണവും നടന്നു.

 

Advertisement