കല്ലംകുന്ന് സര്‍വ്വീസ് സഹകരണബാങ്കിന്റേയും വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഞാറ്റുവേലചന്ത സംഘടിപ്പിച്ചു

371

ഇരിങ്ങാലക്കുട : കല്ലംകുന്ന് സര്‍വ്വീസ് സഹകരണബാങ്കിന്റേയും വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജൂലൈ 3, 4, 5 തിയ്യതികളില്‍ നടവരമ്പില്‍ വെച്ച് സംഘടിപ്പിക്കുന്ന ഞാറ്റുവേലചന്ത കാര്‍ഷികോത്സവത്തിന്റെ ഉദ്ഘാടനം കലാമണ്ഡലം വൈ.ചാന്‍സലര്‍ ഡോ.ടി.കെ.നാരായണന്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു.മേനോന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരതിലകന്‍, മെംബര്‍ .ഡെയ്സി ജോസ് ,വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ വിജയലക്ഷ്മി വിനയചന്ദ്രന്‍, ബ്ലോക്ക് കൃഷി അസി.ഡയറക്ടര്‍ ഇന്ദു.പി.നായര്‍, വേളൂക്കര കൃഷി ഓഫീസര്‍ വി. ധന്യ ,പാടശേഖരസമിതി സെക്രട്ടറി കെ.വി.മോഹനന്‍ ,ബാങ്ക് വൈ.പ്രസിഡണ്ട് പി.പി.പൊറിഞ്ചു എന്നിവര്‍ സംസാരിച്ചു.മൂന്ന് ദിവസത്തെ ഞാറ്റുവേല ചന്തയില്‍ വിവിധ സെമിനാറുകളും സൗജന്യ പച്ചക്കറിതൈ വിതരണവും വിവിധ തൈകളുടേയും വിത്തുകളുടേയും ചെടികളുടേയും പ്രദര്‍ശനവും വില്‍പ്പനയും കാര്‍ഷികപ്രശ്‌നോത്തരിയും സംഘടിപ്പിക്കുന്നുണ്ട്.

 

Advertisement