കവിത പ്രതിരോധത്തിന്റെ പ്രതീകമാകണം : പ്രൊഫ.വീരാന്‍കുട്ടി.

453

ഇരിങ്ങാലക്കുട : കവിതകളും രചനകളും വര്‍ത്തമാനകാലത്തെ വിഷമവൃത്തങ്ങളെ മുറിച്ചുകടക്കാനുള്ള പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയുംആയുധമാക്കണമെന്ന് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പ്രൊഫ.വീരാന്‍കുട്ടി അഭിപ്രായപ്പെട്ടു. വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേമഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യകുടംബസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍. കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. പ്രൊഫ.സാവിത്രി ലക്ഷ്മണന്‍ മുന്‍ എം.പി. അധ്യക്ഷ ആയിരുന്നു.കുടുംബസംഗമത്തില്‍വെച്ച് ഉമ പി.എം. എഴുതിയ ‘നേര്‍കാഴ്ചകള്‍’, പ്രൊഫ.വി.കെ.ലക്ഷ്മണന്‍ നായര്‍ എഴുതിയ ‘ഒരു പിടി മണ്ണ്്’, റഷീദ് കാറളം എഴുതിയ ‘രുദാലിമാര്‍ വരട്ടെ’, ഉണ്ണികൃഷ്ണന്‍ കിഴുത്താണി എഴുതിയ ‘രക്തസമ്മര്‍ദ്ദവും ആയുര്‍വ്വേദ ചികിത്സയും’ എന്നീ പുസ്തകങ്ങള്‍ പ്രാകാശനം ചെയ്തു. ഇരിങ്ങാലക്കുടയിലെ പുതുസാഹിത്യകാരന്‍മാരെ വിഷന്‍ ഇരിങ്ങാലക്കുട ആദരിച്ചു. ചടങ്ങില്‍ രാജേഷ് തെക്കിനിയേടത്ത് സ്വാഗതവും, അരുണ്‍ ഗാന്ധീഗ്രാം നന്ദിയും പറഞ്ഞു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി ആമുഖപ്രഭാഷണം നടത്തി. ഉച്ചതിരിഞ്ഞ് നടക്കുന്ന നാട്ടറിവ് മൂലയില്‍ പഴവര്‍ഗ്ഗങ്ങളെ സംബന്ധിച്ചുള്ള പരിശീലനത്തില്‍ പ്രൊഫ.ആര്‍.ജയറാമും, ഉദിമാനകളത്തില്‍ കുരുത്തോലകൊണ്ട് കലവിരുദ്ധ്തീര്‍ക്കാനുള്ള പരിശീലനത്തില്‍ അയ്യപ്പകുട്ടി ഉദിമാനവും നേതൃത്വം നല്‍കി. വൈകീട്ട് നടക്കുന്ന കലാസംഗമം പ്രശസ്ത സഹിത്യകാരി കവിതാബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസംഗമത്സരവും ചിത്ര രചനാ മത്സരവും അരങ്ങേറി. പത്മിനി വയനാടിന്റെ നേതൃത്വത്തിലുള്ള ചക്ക ഉല്‍പന്ന നിര്‍മ്മാണ പരിശീലനവും ഉണ്ടായിരുന്നു. നാളെ തിങ്കളാഴ്ച കാലത്ത് പത്ത് മണിക്ക് ലഹരിവിരുദ്ധ ക്യാമ്പയിന്‍ ജില്ലാ പോലീസ് മേധാവി കെ.പി.വിജയകുമാരന്‍ ഐ.പി.എസ്. ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളീകണ്ണൂക്കാടന്‍ മുഖ്യാതിഥിയായിരിക്കും. ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് നാട്ടറിവു മൂലയും മൂന്നു മണിക്ക് ഉദിമാനകളവും വൈകീട്ട് അഞ്ചുമണിക്ക് ഇരിങ്ങാലക്കുടയില്‍ അന്‍പതോളം കവികള്‍ അവതരിപ്പിക്കുന്ന മെഗാ കവിയരങ്ങ് സംഗമ സന്ധ്യയും ഉണ്ടായിരിക്കും.

Advertisement