ഗ്രാന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവിനെ സ്മരിച്ചു

174

ഇരിങ്ങാലക്കുട : ഗ്രാന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായ പി.എന്‍.പണിക്കരുടെ സ്മരാണാര്‍ത്ഥം ഇരിങ്ങാലക്കുട സെന്റ് ജോസഫസ് കോളേജില്‍ ലൈബ്രറിയുടെയും മലയാളം വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വായനവാരചടങ്ങുകളുടെ സമാപനസമ്മേളനം പ്രശസ്ത കവിയും നിരൂപകനുമായ ബക്കര്‍ മേത്തല ഉദ്ഘാടനം നടത്തി. വായനയുടെ പ്രാധാന്യത്തെയും പ്രസക്തിയെയും കുറിച്ച് സംസാരിച്ചു. വൈസ്.പ്രിന്‍സിപ്പല്‍ ഡോ.സി.ആഷ അധ്യക്ഷത വഹിച്ചു. കോളേജ് ലൈബ്രറേറിയന്‍ സി.ഫിയോണ സ്വാഗതവും മലയാളം വിഭാഗം അധ്യാപിക ഡോ.ജെന്‍സി കെ.എ. നന്ദിയും പറഞ്ഞു. ഇതിനോടനുബന്ധിച്ച് പുസ്തകപ്രദര്‍ശനവും, മത്സരങ്ങളും സംഘടിപ്പിച്ചു.

Advertisement