തിരിവാതിര ഞാറ്റുവേലയെ വരവേറ്റ് തെങ്ങിന് തടം ഒരുക്കി എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍

264
Advertisement

ഇരിങ്ങാലക്കുട : തിരുവാതിര ഞാറ്റുവേലയെ വരവേറ്റ് തെങ്ങിന് തടം ഒരുക്കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ഇരിങ്ങാലക്കുട നാഷണല്‍ എച്ച്.എസ്.എസ്.ലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിലാണ് തെങ്ങിന് തടം ഒരുക്കിയത്. ഹെഡ്മിസ്ട്രസ്സ് ഷീജ.വി., ഉമ.പി,(അധ്യാപിക) എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ ഒ.എസ്.ശ്രീജിത്ത്, വിദ്യാര്‍ത്ഥികളായ ജുവല്‍ ജോണ്‍സണ്‍, മിലന്‍ ജോണ്‍സണ്‍, അശ്വിന്‍രാജ്, അഭിനവ് ടി.വി., അഭിഷേക് ജെ., അര്‍ച്ചന.എസ്.നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement