ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ്ജും, കോളേജിലെ ബയോഡൈവേഴ്‌സിറ്റി ക്ലബ്ബും, എന്‍.എസ്.എസ്.യൂണിറ്റുകളും, എന്‍.സി.സി.യൂണിറ്റുകളും, തൃശ്ശൂര്‍ സി.എം.ഐ.ദേവമാത പ്രവിശ്യ വിദ്യഭ്യാസ വകുപ്പും, ക്രൈസ്റ്റ് എഞ്ചിനിയറിംങ് കോളേജ്ജും ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന 2019-ലെ ‘എന്റെ മാവ് എന്റെ സ്വന്തം നാട്ടുമാവ് ‘പദ്ധതിയുടെ ഉദ്ഘാടനം ക്രൈസ്‌ററ് കോളേജ്ജ് മാനേജര്‍ ഫാ.ജേക്കബ്ബ് ഞെരിഞ്ഞാമ്പിള്ളി സി.എം.ഐ. കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീറിന് മാവിന്റെ തൈ നല്കികൊണ്ട് നിര്‍വ്വഹിച്ചു. കോഴിക്കോട് സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.എം.മനോഹര്‍, അര്‍ജുന അവാര്‍ഡ് ജേതാവും, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്റിംങ് കമ്മിറ്റി മെമ്പര്‍ ജോര്‍ജ്ജ് തോമസ് കോഴിക്കോട് സര്‍വ്വകലാശാല സെനറ്റ് മെമ്പര്‍ വിക്ടര്‍ മഞ്ഞില, ക്രൈസ്റ്റ് കോളേജ്ജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യുപോള്‍ ഊക്കന്‍, ക്രൈസ്റ്റ് കോളേജ്ജ് മുന്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ പ്രൊഫ.കെ.ജെ.തോമസ് തുടങ്ങിയവരും പങ്കെടുത്തു. കോഴിക്കോട് സര്‍വ്വകലാശാല ബോട്ടണിക്കല്‍ തോട്ടത്തിലേക്ക് ക്രൈസ്റ്റിന്റേതായി എലിഫന്റ് ആപ്പിളിന്റേയും, ചാവറ പിസ്തയുടേയും തൈകള്‍ കൈമാറി.
‘എന്റെ മാവ് എന്റെ സ്വന്തം നാട്ടുമാവ് ‘പദ്ധതിക്ക് തുടക്കമായി
Advertisement