പോലീസ് അസോസിയേഷന്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍ നടന്നു.

278
Advertisement

ഇരിങ്ങാലക്കുട : കേരളപോലീസ് അസോസിയേഷന്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ.കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.എ.തൃശ്ശൂര്‍ റൂറല്‍ പ്രസിഡന്റ് സി.കെ.ബിനയന്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്കുമാര്‍, റൂറല്‍ അഡിഷണല്‍ എസ്.പി. ദേവമനോഹര്‍, ചാലക്കുടി ഡി.വൈ.എസ്.പി. സി.ആര്‍.സുരേഷ്, കെ.പി.എ. സംസ്ഥാന സെക്രട്ടറി പി.ജി.അനില്‍കുമാര്‍, സി.അജയകുമാര്‍, കെ.ജി.സുരേഷ്, എം.കെ.പുഷ്‌കരന്‍, കെ.പി.രാജു, എം.എസ്.പ്രജീഷ്, എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു.

Advertisement