ഓണം, ക്രിസ്മസ് അവധി ഇനി എട്ട് ദിവസം, മഹാത്മാരുടെ ജയന്തിക്കും സമാധിയ്ക്കും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും

820

ഇരിങ്ങാലക്കുട : സ്‌കൂളുകള്‍ക്ക് 210 പ്രവര്‍ത്തി ദിവസങ്ങള്‍ ഉറപ്പുവരുത്താന്‍ അവധി ദിനങ്ങള്‍ വെട്ടിക്കുറക്കാന്‍ ഒരുങ്ങി സ്‌കൂള്‍ സംഘടന. മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങള്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രവര്‍ത്തി ദിവസങ്ങള്‍ ആയിരിക്കും. കൂടാതെ ഓണം, ക്രിസ്മസ് അവധി 10 ദിവസത്തില്‍ നിന്ന് എട്ടായി ചുരുക്കാനും തീരുമാനിച്ചു. സിബിഎസ് സി സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഉള്‍പ്പെട്ട ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍സ് ഫെഡറേഷന്റേതാണ് തീരുമാനം. മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് രാമദാസ് കതിരൂര്‍ അറിയിച്ചു.സംഘടനയില്‍പ്പെട്ട സ്‌കൂളുകളിലെ അധ്യാപകരുടേയും ജീവനക്കാരുടേയും മക്കള്‍ക്ക് അതതു സ്ഥാപനങ്ങളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കും.

Advertisement