അബ്രാഹ്മണ ശാന്തികളെ നിയമിക്കണം.പി.എ.അജയഘോഷ് –

311

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം ഉള്‍പ്പെടെ മുഴുവന്‍ ദേവസ്വങ്ങളിലും അബ്രാഹ്മണ ശാന്തികളെ നിയമിക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എ.അജയഘോഷ് ആവശ്യപ്പെട്ടു. വെള്ളാങ്ങല്ലൂരില്‍ നടന്ന വിഷന്‍ 2020 – 21 കാമ്പിയിന്റെ ഭാഗമായ് നവോത്ഥാന സ്മൃതി എന്ന പരിപാടിയുടെ ഭാഗമായ് നടന്ന യൂണിയന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡണ്ട് ശശി കേട്ടോളി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ് രാജു. ജില്ലാ സെക്രട്ടറി സുബ്രന്‍ കൂട്ടാല, ജില്ലാ കമ്മിറ്റി അംഗം അജി തൈവളപ്പില്‍, മഹിളാ ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് നിര്‍മ്മല മാധവന്‍, ആശാ ശ്രീനിവാസന്‍, യൂണിയന്‍ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര, പി.എന്‍ സുരന്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ യൂണിയന്‍ പ്രസിഡണ്ട് മണമ്മേല്‍ കണ്ണന്‍, ജാതി വിവേചനത്തിന്റെ ഇര ഡോ: പായേല്‍ എന്നിവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്‍വെന്‍ഷന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എന്‍ വി ഹരിദാസ് സ്വാഗതവും, പി.വി.അയ്യപ്പന്‍ നന്ദിയും പറഞ്ഞു.

 

Advertisement