എസ്. എന്‍. ജി .ഡി .കെ കൂട്ടായ്മ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ കഞ്ഞി വിതരണവും ഉച്ചഭക്ഷണവിതരണവും നടത്തി

360
Advertisement

ഇരിങ്ങാലക്കുട- എസ്. എന്‍. ജി .ഡി .കെ കൂട്ടായ്മ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എല്ലാ ചതയദിനങ്ങളിലും നടത്തിവരാറുള്ള കഞ്ഞി വിതരണവും ഉച്ചഭക്ഷണവിതരണവും ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു.തദവസരത്തില്‍ സ്‌പോണ്‍സര്‍ ഡിജോള്‍ മാത്യു ചക്കാലക്കല്‍ അരിപ്പാലം , പി കെ ബാലന്‍ , വിജയന്‍ എളയേടത്ത് , മോഹന്‍ലാല്‍ കെ സി ,മോഹനന്‍ മടത്തിക്കര, സുഗതന്‍ കല്ലിങ്ങപ്പുറം , വി കെ ഭാസി , പി കെ വിശ്വനാഥന്‍ , കണ്ണന്‍ തണ്ടാശ്ശേരി എന്നിവര്‍ പങ്കെടുത്തു. പ്രഭാതകഞ്ഞി വിതരണം ജാനകി കുമാരന്‍ മടത്തിക്കരയുടെ സ്മരണാര്‍ത്ഥമാണ് നടത്തിവരുന്നത്

 

Advertisement