ഇരിങ്ങാലക്കുട സെന്റ്.പോള്‍ സെമിനാരി കുടുംബ സമ്മേളന യൂണിറ്റ് വാര്‍ഷികം ആഘോഷിച്ചു

253

ഇരിങ്ങാലക്കുട സെന്റ്.പോള്‍ സെമിനാരി കുടുംബ സമ്മേളന യൂണിറ്റ് വാര്‍ഷികം ആഘോഷിച്ചു.മാര്‍ഗരറ്റ് വര്‍ഗീസ് സ്വാഗതം ആശംസിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.സി.ജോസ് കൊറിയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കത്തിഡ്രല്‍ വികാരി ഫാ. ഡോ.ആന്റു ആലപ്പാടന്‍ ഭദ്രദിപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.സെക്രട്ടറി ആനി വര്‍ഗീസ് പള്ളന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെമിനാരി റെക്ടര്‍ ഫാ.വിന്‍സന്റ് പാറയില്‍,അല്‍വേര്‍ണിയ മദര്‍ സി.റോസ്ന,അഡ്വ.ഹോബി ജോളി ആഴ്ച്ചങാടന്‍,പ്രൊഫ. എം. എ.ജോണ്‍ മേനാചേരി,ഡേവിസ് ചിരിയങ്കണ്ടത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ഏറ്റവും കൂടുതല്‍ വര്‍ഷക്കാലം ഭാരവാഹിയായി സേവനം അനുഷ്ടിച്ച റാണി മാനുവേല്‍ ആലേങ്ങാടനെ പൊന്നാടയണിയിച്ച് ആദരിച്ചു. പൗലോസ് ചക്കച്ചാം പറമ്പില്‍ നന്ദിയും അര്‍പ്പിച്ചു.

Advertisement