ബാലവേദി സംഗമം സംഘടിപ്പിച്ചു

298
Advertisement

ഇരിങ്ങാലക്കുട- അവിട്ടത്തൂര്‍ സ്‌പേസ് ലൈബ്രറിയില്‍ വെച്ചു നടക്കുന്ന മെയ് 26 മുതല്‍ 29 വരെ നീണ്ടു നില്ക്കുന്ന ബാലവേദി സംഗമം മുരളി ഹരിതം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ ഡോക്ടറായാലും, എഞ്ചിനീയറായാലും, വക്കീലായാലും, മറ്റെന്തായാലും ഒരു നല്ല മനുഷ്യനാകുമ്പോഴേ ആ ജീവിതം സാര്‍ത്ഥകമാകുയെന്നും, താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന് ഗുണകരമാകൂയെന്നും മുരളീ ഹരിതം പ്രസ്താവിച്ചു. ലൈബ്രറി പ്രസിഡണ്ട് രാഘവ പൊതുവാള്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ രാജന്‍ നെല്ലായി ലൈബ്രറി പ്രസ്ഥാനത്തിന്റെ ആവശ്യകതേയും , കടമകളേയും കുറിച്ച് സംസാരിച്ചു.സെക്രട്ടറി നീരജ് ശിവദാസന്‍ സ്വാഗതവും പി.അപ്പു നന്ദിയും രേഖപ്പെടുത്തി.

 

Advertisement