എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 60ാം വാര്‍ഷികാഘോഷം ബാങ്കിന്റെ മുന്‍ പ്രസിഡന്റുമാരായ കെ ജി ശങ്കരന്‍ , പി വി ഗോവിന്ദന്‍ മാസ്റ്റര്‍, ടി കെ രാജന്‍ മാസ്റ്റര്‍ , ഇ കെ ജയരാജന്‍ , കെ വി മോഹനന്‍ , എ കെ പ്രസന്നന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി മണി അദ്ധ്യക്ഷത വഹിച്ചു. സഹകാരി സംഗമം പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്‍ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധന്‍ , എന്‍ കെ മുഹമ്മദ് , സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം സി അജിത് , സെക്രട്ടറി സി കെ സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. ടി ആര്‍ ഭുവനേശ്വരന്‍ സ്വാഗതവും കെ എം പ്രേമവത്സന്‍ നന്ദിയും പറഞ്ഞു
Advertisement