സംഗമേശ്വ സന്നിധിയില്‍ സംഗമേശ്വ കീര്‍ത്തനങ്ങളുമായി കൃഷ്‌ണേന്ദു എ മേനോന്‍ അവതരിപ്പിച്ച ഭരതനാട്യം ആസ്വാദക മനം കീഴടക്കി

426

ഇരിങ്ങാലക്കുട : ദേശീയ സംഗീത വാദ്യ കലോത്സവമായി അറിയപ്പെടുന്ന
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഏഴാം ഉത്സവത്തിന്റെ ഭാഗമായി ഏഴാം ഉത്സവ
ദിനത്തില്‍ വൈകീട്ട് 4.45 ന് കൃഷ്‌ണേന്ദു അവതരിപ്പിച്ച ഭരതനാട്യം ആസ്വാദക
മനം കീഴടക്കി.പ്രശസ്ത ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍ ഫിന്‍കോര്‍പ്
ചെയര്‍മാന്‍എരേക്കത്ത് വീട്ടില്‍ കെ.ജി അനില്‍കുമാറിന്റെയും ഐ.സി.എല്‍
ഫിന്‍കോര്‍പ് ജനറല്‍ മാനേജര്‍ ഉമ അനില്‍കുമാറിന്റെയും മകളാണ് കൃഷ്‌ണേന്ദു
.സംഗമേശ്വ സ്തുതികളുടെ ഒരു മണിക്കൂറോളം വരുന്ന നൃത്താവിഷ്‌ക്കാരമാണ്
കൃഷ്ണേന്ദുവും സംഘവും അവതരിപ്പിച്ചത്. തൃശ്ശൂര്‍ നിര്‍മ്മല മാത
സെന്‍ട്രല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് കൃഷ്‌ണേന്ദു. നാല് വയസു
മുതല്‍ ശാസ്ത്രീയമായിനൃത്തം അഭ്യസിക്കുന്ന കൃഷ്‌ണേന്ദു സ്‌കൂള്‍ തലം
മുതല്‍ സംസ്ഥാന കലാമത്സരങ്ങളില്‍ വരെ പങ്കെടുത്തിട്ടുണ്ട്. നൃത്തം കൂടാതെ
ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന പതിനെട്ടാം പടി എന്ന സിനിമയിലും
കൃഷ്‌ണേന്ദു
അഭിനയിച്ചിട്ടുണ്ട്. സഹോദരന്‍ അമല്‍ ജിത്ത് അമേരിക്കയില്‍ എം.ബി.ബി.എസ്
വിദ്യാര്‍ഥിയാണ് .മതപരമായ ചടങ്ങുകള്‍,രണ്ട് നേരത്തെ
മേളങ്ങള്‍,ലക്ഷദീപം,അന്നദാനം, വിശേഷാല്‍ പന്തലിലെ മുഴുവന്‍ പരിപാടികള്‍,
തുടങ്ങി ഏഴാം ഉത്സവം സമ്പൂര്‍ണ്ണമായി സമര്‍പ്പണം നടത്തിയത് കെ.ജി
അനില്‍കുമാറാണ്.

 

Advertisement