നാഷ്ണല്‍ ഹൈസ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ 44 വര്‍ഷത്തിനു ശേഷം ഒത്തുചേര്‍ന്നു

419
Advertisement

ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂളിലെ 1974- 75 (ഇംഗ്ലീഷ് മീഡിയം) എസ്.എസ്.എല്‍.സി ബാച്ചിലെ പൂര്‍വ്വ വിദ്യാത്ഥികള്‍ ഗായത്രി ഹാളില്‍ ഒത്തുചേര്‍ന്നു.44 വര്‍ഷത്തിനു ശേഷമുള്ള ഒത്തുചേരല്‍ ഒരു വ്യത്യസ്ഥ അനുഭവമായി മാറി. ജോലി സംബന്ധമായും മറ്റും വിവിധ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും മാറി മാറി താമസിക്കേണ്ടി വന്നവര്‍ പലരും ജീവിത സായാഹ്ന വേളയില്‍ സ്വദേശത്തേക്ക് മടങ്ങിയത് ഈ സംഗമത്തിന്റെ വിജയത്തിന്ന് അനുകൂലമായി തീര്‍ന്നു. തങ്ങളുടെ ജീവിതാനുഭവങ്ങള്‍ സഹപാഠികളോട് പങ്കുവെക്കാനായത് ഹൃദ്യമായി തോന്നി എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.നിര്യാതരായ മൂന്നു സഹപാഠികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി. പൂര്‍വ്വാദ്ധ്യാപകരെ ആദരിക്കാനുള്ള നിര്‍ദ്ദേശം യോഗം അംഗീകരിക്കുകയുണ്ടായി. രാത്രി ഭക്ഷണത്തിനു ശേഷമാണ് യോഗം പിരിഞ്ഞത്.- നാഷണല്‍ ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി കേന്ദ്രം അനുവദിച്ചതിന് ശേഷമുള്ള ആദ്യ ബാച്ചായിരുന്നു. ഈ പൂര്‍വ്വ വിദ്യാത്ഥികള്‍ അവിടത്തെ അവസാന ഇംഗ്ലീഷ് മീഡിയം ബാച്ചും ‘

 

Advertisement