മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനം കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. താണിശേരി തെക്കേ കാവപ്പുര സെന്ററില്‍ നടന്ന പുഷ്പാര്‍ച്ചനയും അനുസ്മരണവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ എം ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു. ജോഷി ചാക്കോ, യൂസഫ്, മാര്‍ട്ടിന്‍ വെള്ളാനി പറമ്പില്‍, കെ വി ആന്റണി, പി.കെ ഹനീഫ, ജോസ് മഞ്ഞളി,ടി സി ജിനില്‍ ,ബിജു ആലപ്പാടന്‍, ഗിരീഷ് ചുള്ളിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Advertisement