കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിനാവശ്യമായ കലവറ നിറയ്ക്കല്‍ ചടങ്ങ് ആരംഭിച്ചു

710

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിനാവശ്യമായ കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു.കൂടല്‍മാണിക്യം ദേവസ്വം തന്ത്രി പ്രതിനിധി എന്‍ പി പി നമ്പൂതിരിപ്പാട് നിലവിളക്ക് കൊളുത്തി കലവറ നിറക്കല്‍ ചടങ്ങിന് പ്രരംഭംകുറിച്ചു.കിഴക്കെ നടപുരയില്‍ നടന്ന ചടങ്ങില്‍ ഉത്സവത്തിന് ആവശ്യമായ പലവ്യഞ്ജനങ്ങളാണ് ഭഗവാന് സമര്‍പ്പിച്ചത്. പ്രമുഖ വ്യവസായി വേണുഗോപാലും കുടുംബവും ആദ്യമായി ഭഗവാന് കദളി പഴം സമര്‍പ്പിച്ചുകൊണ്ടു കലവറ നിറയ്ക്കലിന് തുടക്കം കുറിച്ചു.തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് എണ്ണ, നെയ്യ്, നാളികേരം, ശര്‍ക്കര, കദളി പഴം, ഭക്ഷണത്തിനാവശ്യമായ അരി, പലവ്യഞ്ജനങ്ങള്‍,പച്ചക്കറി എന്നിവ സമര്‍പ്പിച്ചു. ഉത്സവം സമാപിക്കുന്ന ദിവസം വരെ ഭക്തജനങ്ങള്‍ക്ക് ഇവ സമര്‍പ്പിക്കാം. ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ.രാജേഷ് തമ്പാന്‍, കെ.ജി സുരേഷ്, എ വി ഷൈന്‍, കെ കെ പ്രേമരാജന്‍, ക്ഷേത്രം മാനേജര്‍ രാജി സുരേഷ് എന്നിവര്‍ സംബന്ധിച്ചു. വ്യവസായി ജനാര്‍ദ്ദനന്‍ കാക്കര കലാപരിപാടികളുടെ അവതരണത്തിനായി നിര്‍മ്മിച്ച സ്ഥിരം വേദിയുടെ സമര്‍പ്പണം നടത്തി

 

Advertisement