ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ നഴ്‌സസ് ദിനം ആചരിച്ചു

576
Advertisement

ഇരിങ്ങാലക്കുട- നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇരിങ്ങാലക്കുട താലൂക്ക് ഹോസ്പിറ്റലിലേക്ക് സന്ദേശ പദയാത്ര സംഘടിപ്പിച്ചു. കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സ്റ്റാഫുകളുടെ നേതൃത്വത്തില്‍ കാര്‍ഡിയോ പള്മനറി റെസ്യൂസിറ്റേഷന്‍ ഡെമോണ്‍സ്‌ട്രേഷന്‍ പരിശീലനം നടത്തി. താലൂക്ക് ഹോസ്പിറ്റലില്‍ എത്തിച്ചേര്‍ന്ന പദയാത്ര താലൂക്ക് ഹോസ്പിറ്റല്‍ മെഡിക്കല്‍ സുപ്രണ്ട് ഡോ.മിനി സന്ദേശം നല്‍കി ബലൂണ്‍ പറത്തിക്കൊണ്ട് സമംഗളം പര്യവസാനിച്ചു

Advertisement