ചരിത്രപ്രസിദ്ധമായ കരുവന്നൂര്‍ ശ്രീ വെട്ടുക്കുന്നത്തുക്കാവ് ക്ഷേത്രത്തിലെ ഭരണിവേലമഹോത്സവം മെയ് 05 ന്

499
Advertisement

കരുവന്നൂര്‍- ചരിത്രപ്രസിദ്ധമായ കരുവന്നൂര്‍ ശ്രീ വെട്ടുക്കുന്നത്തുക്കാവ് ക്ഷേത്രത്തിലെ ഭരണിവേലമഹോത്സവം മെയ് 05 ന് (1194 മേടം 21 ) ഞായറാഴ്ച കൊണ്ടാടുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തിരൂര്‍ വെട്ടത്തുനാട്ടില്‍ നിന്നും ( ഇന്നത്തെ മലപ്പുറം ജില്ല) ഒരു കുടുംബം പടയോട്ടം പേടിച്ച് കരുവന്നൂരില്‍ ശങ്കരത്തുപറമ്പില്‍ വിശ്രമം കൊണ്ടു. വിശ്രമാനന്തരം അവിടെ നിന്നും യാത്രയായപ്പോള്‍ കൊണ്ടു വന്ന ഓലക്കുട എടുക്കുവാന്‍ കഴിയുന്നില്ല. തന്റെ കുടുംബരക്ഷക്കായി കുടപ്പുറത്തുപോന്ന പരദേവതയ്ക്ക് അവിടെ താല്‍ക്കാലിക ക്ഷേത്രം പണിതുവെന്നും ശേഷം ശാസ്ത്രവിധിയാംവണ്ണം ഇ്ന്നു കാണുന്ന ശ്രീ വെട്ടുക്കുന്നത്തുക്കാവ് ക്ഷേത്രം പണിതീര്‍ത്തു എന്നാണ് പറയപ്പെടുന്നത് . പ്രസിഡന്റ് ടി എസ് പ്രവിണ്‍കുമാര്‍, സെക്രട്ടറി എം ആര്‍ രവീന്ദ്രന്‍ , ഖജാന്‍ജി പി എസ് വിശ്വംഭരന്‍ , ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഭരതന്‍ തിയ്യാടി, ജോ.കണ്‍വീനര്‍മാരായ സുരേന്ദ്രന്‍ മുരിങ്ങത്ത്, സുഭാഷ് മുളരിക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്