കുഴിക്കാട്ടുശ്ശേരി: ഗ്രാമിക കലാവേദിയുടെ മുപ്പത്തി ഒന്നാം വാര്‍ഷികാഘോഷവും ഗ്രാമിക അക്കാദമിയുടെ പതിനൊന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കലാസാംസക്കരികോല്‍സവം കുച്ചിപ്പുടി നര്‍ത്തകി ഡോക്ടര്‍ ലക്ഷ്മി ഗോവര്‍ദ്ധന്‍ ഉദ്ഘാടനംചെയ്തു. ഗ്രാമിക പ്രസിഡണ്ട് ഡോക്ടര്‍ വടക്കേടത്ത് പത്മരാജന്‍ അദ്ധ്യക്ഷതവഹിച്ചു. ബാലസാഹിത്യ പുരസ്‌കാരം നേടിയ തുമ്പൂര്‍ ലോഹിതാക്ഷന്‍, ഫോക്ക് ലോര്‍ അക്കാദമി പുരസ്‌കാരം നേടിയ എ ഐ.മുരുകന്‍ ഗുരുക്കള്‍, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ് സിനിമയില്‍ മികച്ച അഭിനയം കാഴ്ച വച്ച നടന്‍ ശ്യാം കാര്‍ഗോസ്, സംസ്ഥാന കലോത്സവത്തില്‍ എ.ഗ്രേഡ് ലഭിച്ച സ്വാതി സുധീര്‍, നാടക മല്‍സരത്തില്‍ എ ഗ്രേഡ് ലഭിച്ച സിംന ജോസ്, സിവില്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ ശ്വേത സുഗതന്‍, എം ഫാം ഒന്നാം റാങ്ക് നേടിയ ഗോപിക.വിസി, വിദ്യാരംഗം സര്‍ഗ്ഗോല്‍സവം ജില്ലാ തലത്തില്‍ കാവ്യാലാപനത്തിന് ഒന്നാം സ്ഥാനം നേടിയ ഉണ്ണി മായ എന്നിവരെ യോഗത്തില്‍ ആദരിച്ചു. വേനല്‍ മഴ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ശ്യാം കാര്‍ഗോസ് നടത്തി. ടി.വി.ശിവനാരായണന്‍, കാര്‍ത്തികേയന്‍ മുരിങ്ങൂര്‍, അശ്വതി പുഷ്പാംഗദന്‍, പികെ.കിട്ടന്‍, ടി ആര്‍.രമാദേവി എന്നിവര്‍സംസാരിച്ചു നൃത്തോല്‍സവത്തില്‍ നൃത്ത വിദ്യാര്‍ഥികളുടെ വിവിധ നൃത്തങ്ങള്‍ അരങ്ങേറി.