ആനന്ദപുരം: ചെറുപുഷ്പ ദേവാലയത്തിലെ ഇടവകദിനാഘോഷപരിപാടികള്‍ക്ക് 28.04.19 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് പറപ്പൂക്കര ഫൊറോന വികാരി ഫാ. തോമസ് പുതുശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബ്ബാനയോടെ തുടക്കം കുറിച്ചു. ഇരിങ്ങാലക്കുട രൂപത കുടുംബപ്രേഷിത കേന്ദ്രം (PACS) ഡയറക്ടര്‍ ഡോ. ജോസ് ഇരുമ്പനച്ചന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. റിജു പൈനാടത്ത് അദ്ധ്യക്ഷപദം അലങ്കരിച്ചു. കേന്ദ്രസമിതി സെക്രട്ടറി ഡാളി വര്‍ഗ്ഗീസ് ഇടവകപ്രവര്‍ത്തനങ്ങളുടെ വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൈക്കാരന്‍. ബേബി ഇല്ലിക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ജോബി കണ്ണംമഠത്തി, മദര്‍ സുപ്പീരിയര്‍ സി. ഫ്‌ളോസി സി.എം.സി. എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വേദിയില്‍ വച്ച് കഴിഞ്ഞ 9 വര്‍ഷക്കാലമായി ഇടവകയെ ശുശ്രൂഷിച്ച് സ്ഥാനമൊഴിയുന്ന അന്തിക്കാടന്‍ ചാക്കോയെ പൊന്നാട ചാര്‍ത്തി ആദരിച്ചു. കണ്‍വീനര്‍ സേമു പൊതപറമ്പില്‍ സ്വാഗതവും കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ഫ്രാന്‍സിസ് ഇല്ലിക്കല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഇടവക കുടുംബയൂണിറ്റുകളുടെ കലാപരിപാടികള്‍ നടത്തി. തുടര്‍ന്ന് സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ക്ക് സമാപനം കുറിച്ചു.
Advertisement