എല്‍ .എസ് .എസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ വിസ്മയ വിനയന് സ്വീകരണം നല്‍കി

466

ഇരിങ്ങാലക്കുട- എടതിരിഞ്ഞി ആര്‍. ഐ .എല്‍ .പി സ്‌കൂള്‍ (ഹ്മെത്തുള്‍ ഇസ്ലാം ലോവര്‍ പ്രൈമറി സ്‌കൂള്‍) നിന്നും എല്‍ .എസ് .എസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ വിസ്മയ വിനയന് സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികളും സ്റ്റാഫ് ആന്റ് പി ടി എ ഭാരവാഹികളും ചേര്‍ന്ന് സ്വീകരണം നല്‍കി .സ്‌കൂള്‍ മാനേജര്‍ വി എം അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാനാധ്യാപിക ജിനു മോള്‍ ടീച്ചര്‍ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് സിന്ധു പ്രദീപ് അധ്യാപികമാരായ പ്രിന്‍സി ദേവസ്സി , കെ എസ് ബീന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്മിത ടീച്ചര്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു

Advertisement