Thursday, October 30, 2025
30.9 C
Irinjālakuda

ചരിത്രപ്രസിദ്ധമായ താഴെക്കാട് കുരിശുമുത്തപ്പന്റെ തിരുന്നാള്‍ മെയ് 2,3,4 തിയ്യതികളില്‍

താഴെക്കാട്- ചരിത്രപ്രസിദ്ധമായ താഴെക്കാട് കുരിശുമുത്തപ്പന്റെ തിരുന്നാള്‍ മെയ് 2 ,3,4 തിയ്യതികളിലും മെയ് 10 ാം തിയ്യതി എട്ടാമിടവും മെയ് 17 ാം തിയ്യതി പതിനഞ്ചാമിടവും ആഘോഷിക്കുന്നു. ആഘോഷങ്ങള്‍ക്ക് ഒരുക്കമായി ഇന്‍ഡോറിലെ വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ കബറിടത്തില്‍ നിന്നും കൊളുത്തിയ ദീപം , തിരുശേഷിപ്പ് എന്നിവയുടെ പ്രയാണം നടത്തി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ തിരുന്നാള്‍ കൊടികയറ്റം നടത്തി നവനാളിനു തുടക്കം കുറിച്ചു. മെയ് 2 ാം തിയ്യതി താഴെക്കാടും പരിസരങ്ങളിലുമുള്ള നാനാജാതി മതസ്ഥരുടെ വീടുകളില്‍ ആഘോഷമായി അമ്പ് എഴുന്നെള്ളിക്കുന്നു. 3 ാം തിയ്യതി തിരുന്നാള്‍ ദിനത്തില്‍ പള്ളി വലം ചെയ്തു വി . കുരിശുമുത്തപ്പന്റെ അമ്പ് എടുത്തു വയ്ക്കുന്ന നേര്‍ച്ച നിര്‍ബാതം നടക്കും. തിരുന്നാള്‍ ദിവ്യബലിക്കു അവിട്ടത്തൂര്‍ പള്ളി വികാരി ഫാ.ആന്റോ പാണാടന്‍ നേതൃത്വം നല്‍കും. ഫാ, ബെന്‍സി ചീനാന്‍ മതിലകം പള്ളി വികാരി സന്ദേശം നല്‍കും. മെയ് 4 നു സെന്റ് ജോര്‍ജ്ജിന്റെ തിരുന്നാള്‍ കുര്‍ബ്ബാനക്കു ഫാ. വിപിന്‍ കുരിശുതറ സി. എം .ഐ നേതൃത്വം നല്‍കും. ഫാ. ജെയ്‌മോന്‍ ആന്റണി
എം സി ബി എസ് സന്ദേശം നല്‍കും. മെയ് 10 വെള്ളിയാഴ്ച എട്ടാമിടം തിരുന്നാള്‍ കുര്‍ബ്ബാനക്കു ഫാ.ഷാജി തെക്കേക്കര (ഇരിങ്ങാലക്കുട വെസ്റ്റ് പള്ളി വികാരി) നേതൃത്വം നല്‍കും. ആലുവ സെമിനാരി പ്രൊഫ. ഡോ. സിജു കൊമ്പന്‍ സന്ദേശം നല്‍കും. അന്ന് വൈകീട്ട് നാനാജാതി മതസ്ഥരുടെ സാംസ്‌ക്കാരിക പരിപാടികള്‍ അരങ്ങേറും . മെയ് 17 വെള്ളിയാഴ്ച പതിനഞ്ചാംമിടം തിരുന്നാള്‍ കുര്‍ബ്ബാനക്കു ഫാ. ജോണ്‍ പൈനുങ്കല്‍ ( എറണാകുളം രൂപത) നേതൃത്വം നല്‍കും. അമ്പെടുത്തു വക്കലും തുലാഭാരവും നട മുട്ടുകുത്തി കയറലുമാണ് ഇവിടെ പ്രധാന നേര്‍ച്ച. തിരുന്നാളിനൊരുക്കമായി താഴെക്കാട് പള്ളി പ്രളയത്തില്‍പ്പെട്ടുപോയ 100 കുടുംബങ്ങളെ ഒരു വര്‍ഷത്തേക്കു നല്‍കി വരുന്നു. കുണ്ടൂര്‍ , ആലമറ്റം ഇടവകകളെയും , ജാതി മത വ്യത്യാസമില്ലാതെ സഹായിച്ചു വരുന്നു. പ്രളയത്തില്‍പ്പെട്ടു പോയ കുട്ടനാട് മുട്ടാര്‍ ഗ്രാമത്തെ മരുന്നും വസ്ത്രവും നല്‍കി സഹായിച്ചു വരുന്നു താഴെക്കാട് ഇടവക. വികാരി ജോണ്‍ കവലക്കാട്ട് ജൂനിയര്‍ ,അസിസ്റ്റന്റ് വികാരി റിന്റോ തെക്കിനിയത്ത് , ട്രസ്റ്റിമാരായ വര്‍ഗ്ഗീസ് പെരേപ്പാടന്‍ , സെബാസ്റ്റ്യന്‍ പ്ലാശേരി , സെബാസ്റ്റ്യന്‍ മംഗലന്‍ , ലിയോണ്‍സ് മൂഞ്ഞേലി, ജനറല്‍ കണ്‍വീനര്‍ ഡേവീസ് കുറ്റിക്കാടന്‍,ജോജു എളംങ്കുന്നപ്പുഴ, ഉണ്ണകൃഷ്ണമേനോന്‍ , ഷിജു കരേടന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Hot this week

പ്ലസ് ടൂ വിദ്യാർത്ഥി വൈഷ്ണവിന് ഒരുക്കിയ വീടിന്റെ താക്കോൽ കൈമാറി

ഇരിങ്ങാലക്കുട ഗവൺ മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്...

സംസ്കാരസാഹിതി വികസന ക്യാമ്പയിൻ ഉദ്ഘാടനംചെയ്തു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങൾ എന്ന പേരിൽ സംസ്കാരസാഹിതി നടത്തുന്ന ജനകീയ...

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും. സബ് ജൂനിയർ...

അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി സുജൻ പൂപ്പത്തി അന്തരിച്ചു.

Topics

പ്ലസ് ടൂ വിദ്യാർത്ഥി വൈഷ്ണവിന് ഒരുക്കിയ വീടിന്റെ താക്കോൽ കൈമാറി

ഇരിങ്ങാലക്കുട ഗവൺ മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്...

സംസ്കാരസാഹിതി വികസന ക്യാമ്പയിൻ ഉദ്ഘാടനംചെയ്തു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങൾ എന്ന പേരിൽ സംസ്കാരസാഹിതി നടത്തുന്ന ജനകീയ...

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും. സബ് ജൂനിയർ...

അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി സുജൻ പൂപ്പത്തി അന്തരിച്ചു.

മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക്

ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍...

മാലിന്യ സംസ്ക്കരണത്തിനായി റിങ്ങ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം

ഇരിങ്ങാലക്കുട - മുരിയാട് ഗ്രാമ പഞ്ചായത്ത്‌ 2025 -26 വാർഷിക പദ്ധതിയിലുൾപ്പെട്ട...

ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം...
spot_img

Related Articles

Popular Categories

spot_imgspot_img