കരുതല്‍ – സൗജന്യ സ്തനാര്‍ബുദ രാഹിത്യ നിര്‍ണ്ണയ ക്യാമ്പിന് തുടക്കമായി

324
Advertisement

ഇരിങ്ങാലക്കുട- സെന്‍ട്രല്‍ റോട്ടറി കത്തീഡ്രല്‍ സി .എല്‍ .സി യും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ സ്തനാര്‍ബുദ രാഹിത്യ നിര്‍ണ്ണയ ക്യാമ്പ് ഈസ്റ്റ് കോമ്പോറയിലുള്ള സെന്റ് വിന്‍സെന്റ് ഡയബറ്റീസ് ഹോസ്പിറ്റലില്‍ വെച്ച് അസിസ്റ്റന്റ് ഗവര്‍ണര്‍ ആര്‍ .ടി .എന്‍ മേജര്‍ ജനറല്‍ ഡോ പി വിവേകാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി ഫാ. ഡോ. ആന്റു ആലപ്പാടന്‍ വിശിഷ്ടാതിഥിയായിരുന്നു. റോട്ടറി ക്ലബ് ഇരിങ്ങാലക്കുട സെന്റര്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് എ .ഡി , സിസ്റ്റര്‍ സുമ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സെന്റ് തോമസ് കത്തീഡ്രല്‍ സി എല്‍ സി പ്രസിഡന്റ് ഒ എസ് ടോമി സ്വാഗതവും റോട്ടറി ക്ലബ് ഇരിങ്ങാലക്കുട സെക്രട്ടറി സെബാസ്റ്റിയന്‍ ടി പി നന്ദിയും പറഞ്ഞു. ഏപ്രില്‍ 24 മുതല്‍ 25 വരെ രാവിലെ 9.30 മുതല്‍ വൈകീട്ട് 4 മണി വരെയാണ് ക്യാമ്പ്

Advertisement