ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുടയിലെ വോട്ടിംഗ് അവസാന നിമിഷത്തേക്ക് കടക്കുമ്പോള്‍ പല ബൂത്തുകളിലും 86 ശതമാനത്തിലധികം പോളിംഗ്. മുരിയാട് പഞ്ചായത്തിലെ 73 മുതല്‍ 79 വരെയുള്ള ബൂത്തുകളില്‍ 5 മണിക്കു തന്നെ 86 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇരിങ്ങാലക്കുടയില്‍ ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 79 ശതമാനത്തിലധികം പോളിംഗ് ലഭിച്ചു. അക്രമസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തൃശൂരില്‍ ഒടുവിലായി റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 78.5 ശതമാനം കടന്നിരുന്നു. കഴിഞ്ഞ ഇലക്ഷനേക്കാളും പോളിംഗ് ശതമാനം കൂടുതലാണ് പലയിടങ്ങളിലും
Advertisement