ഇടതുപക്ഷ ജനാധിപത്യ മുന്നണി പി. കെ ചാത്തന്‍ മാസ്റ്റര്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു

455
Advertisement

ഇരിങ്ങാലക്കുട- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും കേരളപുലയ-മഹാസഭാസ്ഥാപകനുമായ പി കെ ചാത്തന്‍ മാസ്റ്ററുടെ 31 ാമത് ചരമവാര്‍ഷികദിനം ഇടതുപക്ഷ ജനാധിപത്യ മുന്നണി ആചരിച്ചു. രാവിലെ 9 മണിക്ക് മാടായിക്കോണത്തെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടായിരുന്നു ചാത്തന്‍മാസ്റ്ററുടെ ദീപ്തമായ സ്മരണ പുതുക്കിയത്. ഇടതുപക്ഷ മുന്നണിയുടെ നേതാക്കളും പ്രവര്‍ത്തകരും ചാത്തന്‍മാസ്റ്ററുടെ കുടുംബാംഗങ്ങളും അനുസ്മരണത്തിലും പുഷ്പാര്‍ച്ചനയിലും പങ്കെടുത്തു. സി എന്‍ ജയദേവന്‍ എം പി ,കെ പി രാജേന്ദ്രന്‍, ഉല്ലാസ് കളക്കാട്ട് ,കെ ശ്രീകുമാര്‍, ടി കെ സുധീഷ് , പി മണി ,എന്‍ കെ ഉദയപ്രകാശ് , കെ സി ഗംഗാധരന്‍ , എം .സി രമണന്‍ , അഡ്വ. പി കെ രവീന്ദ്രന്‍ , അല്‍ഫോന്‍സ തോമസ് ,കെ കെ കൃഷ്ണകുമാര്‍ ,കെ നന്ദനന്‍, അനിത രാധാകൃഷ്ണന്‍ ,കെ എസ് രാധാകൃഷ്ണന്‍ , വര്‍ദ്ധനന്‍ പുളിക്കല്‍ , വി കെ സരിത എന്നിവര്‍ പങ്കെടുത്തു

 

 

Advertisement