തുഷാര്‍ വെളളാപ്പിളളിക്ക് എതിരേയുണ്ടായ അക്രമത്തില്‍ മുകുന്ദപുരം എസ്.എന്‍.ഡി.പി.യൂണിയന്‍ പ്രതിഷേധിച്ചു.

484
ഇരിങ്ങാലക്കുട; എസ.എന്‍.ഡി.പി.യോഗം വൈസ് പ്രസിഡണ്ടും വയനാട് ലോകസഭ സഥാനാര്‍ത്ഥിയുമായ തുഷാര്‍ വെളളാപ്പിളളിക്ക് നേരെയുണ്ടായ അക്രമത്തില്‍ മുകുന്ദപുരം എസ്.എന്‍.ഡി.പി.യൂണിയന്‍ ശക്തമായി പ്രതിഷേധിച്ചു. തിരെഞ്ഞടുപ്പിന്റെ മറവില്‍ എസ്.എന്‍.ഡി.പി.യോഗം നേതാക്കള്‍ക്കതിരെ അക്രമത്തിന് മുതിരുന്നത് ജനാധിപത്യത്തിന് സംവിധാനത്തിന് ഭൂഷണമല്ലെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ യൂണിയന്‍പ്രസിഡണ്ട്‌സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിച്ചു.യൂണിയന്‍ സെക്രട്ടറി കെ.കെ.ചന്ദ്രന്‍, വൈസ് പ്രസിഡണ്ട് സുബ്രഹ്മണ്യന്‍ മുതുപറമ്പില്‍, യോഗം ഡയറക്ടര്‍മാരായ സി.കെ.യുധി, കെ.കെ.ബിനു, സജീവ്കുമാര്‍ കല്ലട, പി.കെ.പ്രസന്നന്‍ , വനിതാസംഘം പ്രസിഡണ്ട് സജിത, സെക്രട്ടറി സുലഭ മനോജ് എന്നിവര്‍ സംസാരിച്ചു.
Advertisement