എല്‍.ഡി.എഫ് നേതാവിനെ വീടുകയറി കയ്യേറ്റം ചെയ്ത ബി. ജെ. പി ക്കാരെ അറസ്റ്റുചെയ്യണം -എല്‍ ഡി എഫ്

521

എല്‍. ഡി .എഫ് വേളൂക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയും ഗ്രാമപഞ്ചായത്ത് മെമ്പറുമായ ടി എസ് സുരേഷിനെ വീടു കയറി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത ബിജെപി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യണമെന്ന് എല്‍ ഡി എഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഉല്ലാസ് കളക്കാട്ട് , സെക്രട്ടറി ടി കെ സുധീഷ് എന്നിവര്‍ ആവശ്യപ്പെട്ടു. ബി ജെ പി ആസൂത്രണം ചെയ്യുന്ന യോഗങ്ങളിലേക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പങ്കെടുപ്പിക്കുന്നതിനെതിരെ സുരേഷ് പ്രതികരിച്ചിരുന്നു. ബിജെപിക്കെതിരെ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന് പറഞ്ഞാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെപ്പോലെ ജനങ്ങളെ ഭീഷണിപ്പെടുത്തിയും എതിരാളികളുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചും ബി ജെ പി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രകോപനപരമായ നടപടികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണം. സമാധാനപരമായ തെരഞ്ഞെടുപ്പ് അന്തരീക്ഷം ഉറപ്പുവരുത്തണം

Advertisement