ജെ. സി. ഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ മാനവമൈത്രി സംഗമവും സൗജന്യ അരി വിതരണവും സംഘടിപ്പിച്ചു

349

ഇരിങ്ങാലക്കുട- വിഷു, ഈസ്റ്റര്‍, റംസാന്‍ നാളുകളോടനുബന്ധിച്ച് മാനവമൈത്രി സംഗമവും സൗജന്യ അരി വിതരണവും ഇരിങ്ങാലക്കുട കാത്തലിക്ക് സെന്ററില്‍ വെച്ച് നടത്തപ്പെട്ടു. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജുമാ മസ്ജിദ് ഇമാം കബീര്‍ മൗലവി, ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ സോണ്‍ പ്രസിഡന്റ് രജനീഷ് ആവിയാന്‍ മുഖ്യാതിഥിയായിരുന്നു.ഫാ.ജോയ് പീനിക്കപ്പറമ്പില്‍,ലിഷോണ്‍ ജോസ്,അഡ്വ.ജോണ്‍ നിധിന്‍ തോമസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.ജിഫന്‍ സ്വാഗതവും ടെല്‍സണ്‍ കോട്ടോളി നന്ദിയും പറഞ്ഞു. ജെ .സി .ഐ മെമ്പേഴ്‌സ് 450 കുടുംബങ്ങള്‍ക്ക് 10 കിലോ അരിവീതം 4500 കിലോ സൗജന്യമായി വിതരണം ചെയ്തു.

 

Advertisement