കളഞ്ഞുകിട്ടിയ 10,020 രൂപാ പോലീസ് സ്റ്റേഷനില്‍ ഏല്പ്പിച്ചു കൂടല്‍മാണിക്യം ദേവസ്വം ജീവനക്കാരന്‍ മാതൃകയായി

588

ഇരിങ്ങാലക്കുട-ചൊവ്വാഴ്ച രാവിലെ ചെട്ടിപ്പറമ്പ് ഭാഗത്ത് നിന്ന് കളഞ്ഞു കിട്ടിയ 10,020 രൂപാ പോലീസ് സ്‌റ്റേഷനില്‍ ഏല്പ്പിച്ചു കൂടല്‍മാണിക്യം ദേവസ്വം (അയ്യങ്കാവ് ക്ഷേത്രം ) ജീവനക്കാരന്‍ സിദ്ധാര്‍ത്ഥന്‍ മാതൃകയായി. രാവിലെ 11 മണിയോടെയാണ് കെ സിദ്ധാര്‍ത്ഥന് പണം കളഞ്ഞു കിട്ടിയത് . കിട്ടിയ ഉടനെ ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനില്‍ ചെന്ന് കിട്ടിയ പണം ഏല്പ്പിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

 

Advertisement