ഇരിങ്ങാലക്കുട-വിഷു ദിനത്തില്‍ വെസ്റ്റ് കോമ്പാറ സ്വദേശിയായ കയ്പിള്ളി വീട്ടില്‍ വിഷ്ണുവാണ് ചായ ചൂടാക്കി നല്‍കാത്തതിനാല്‍ അമ്മയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത് .സംഭവത്തില്‍ ശരീരത്തിന്റെ പകുതിയോളം പൊള്ളലേറ്റ് അമ്മ ലീലയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അച്ഛന്‍ മരിച്ച വിഷ്ണുവിനെ അമ്മ ലീല യാണ് വളര്‍ത്തുന്നത്. വിഷ്ണു ലഹരിക്കടിമയാണെന്നും ഇത്തരം ക്രൂരമായ പ്രവൃത്തികള്‍ മുമ്പും ചെയ്യാറുണ്ടെന്നും നാട്ടുക്കാര്‍ പറയുന്നു.ഇരിങ്ങാലക്കുട സി .ഐ നിസാമിന്റെയും എസ്. ഐ ശിവശങ്കരന്റെയും നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ റിമാന്റ് ചെയ്തു
Advertisement