ഡ്രൈവര്‍ ഉറങ്ങി നിയന്ത്രണം വിട്ട കാറിടിച്ച് കാട്ടുങ്ങച്ചിറയില്‍ അപകടം

815

ഇരിങ്ങാലക്കുട-കാട്ടുങ്ങച്ചിറ പെട്രോള്‍ പമ്പിനു സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന ഫോര്‍ഡ് എക്കോസ്‌പോട്ട് കാറിലും ഇരുചക്രവാഹനങ്ങളിലും എയര്‍പോര്‍ട്ടില്‍ നിന്നും വരികയായിരുന്ന കാറിടിച്ച് അപകടം .എയര്‍പോര്‍ട്ടില്‍ നിന്നും വരികയായിരുന്ന വടക്കാഞ്ചേരി സ്വദേശി അബ്ബാസിന്റെ കാറിടിച്ചാണ് അപകടം നടന്നത് .ആര്‍ക്കും പരിക്കുകളില്ല .പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് പറയുന്നു

Advertisement