ഇരിങ്ങാലക്കുട-വൃക്കരോഗ ബാധിതനായ വലുപ്പറമ്പില്‍ സുരേഷിന്റെ മകന്‍ രാഹുലിന് വേണ്ടി ഒരു നാടുണര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അവരുടെ കൂടെ ചതുരജീവിതം കവിതാ സമാഹാരവും .ദിനേശ് കെ. ആര്‍ എഴുതി ഇരിങ്ങാലക്കുട സംഗമ സാഹിതി പ്രസിദ്ധീകരിക്കുന്ന കവിതാസമാഹാരം കവി പി .എന്‍ ഗോപീകൃഷ്ണന്‍ ഖാദര്‍പട്ടേപ്പാടത്തിന് ആദ്യപ്രതി നല്‍കി കൊണ്ട് പ്രകാശനം ചെയ്തു.കൂടാതെ പുസ്തകവില്‍പ്പനയുടെ ഒരു വിഹിതം രാഹുലിന് വേണ്ടി നീക്കി വെക്കുകയും ചെയ്തു.എച്ച് ഡി പി സമാജം സ്‌കൂള്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങ് പി കെ ഭരതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് സി .എസ് സുധന്‍ അധ്യക്ഷത വഹിച്ചു.കവയത്രി സിമിത ലെനീഷ,അഞ്ജലി (ധ്വനി) പുസ്തകം പരിചയപ്പെടുത്തി.ചെറുകഥാകൃത്ത് റഷീദ് കാറളം സ്വാഗതവും ദിനേശ് കെ ആര്‍ മറുപടി പ്രസംഗവും പറഞ്ഞു
Advertisement