വേനലവധിക്കാലത്ത് ബാസ്‌ക്കറ്റ് ബോള്‍ കോച്ചിംഗ് ക്യാമ്പ് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍

392
Advertisement

ഇരിങ്ങാലക്കുട-വേനലവധിക്കാലത്ത് സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ ബാസ്‌ക്കറ്റ് ബോള്‍ കോച്ചിംഗ് ക്യാമ്പ് നടത്തപ്പെടുന്നു.എട്ട് വയസ്സിനും 18 വയസ്സിനും മദ്ധ്യേയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പങ്കെടുക്കാനവസരം .സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചായ ജിജോ പോള്‍ ,ഡോണ്‍ബോസ്‌ക്കോ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ കോച്ച് ജോസഫ് ചാക്കോ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത് .ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ 9447524671 ,9447244419 എന്നീ നമ്പറുകളില്‍ ബന്ധപ്പടുക.ഇരിങ്ങാലക്കുട പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍ പാലിയേക്കര ,ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീനിക്കപ്പറമ്പില്‍ , ജോസഫ് ചാക്കോ എന്നിവര്‍ പങ്കെടുത്തു

Advertisement