കത്തീഡ്രല്‍ ഇടവകവ്യാപാരി സംഗമം സംഘടിപ്പിച്ചു

355

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇടവകയിലെ വ്യപാരികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. കത്തീഡ്രല്‍ സീയോന്‍ ഹാളില്‍ വച്ച് ചേര്‍ന്ന സമ്മേളനം കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.വി. ആന്റോ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വില്‍സന്‍ കണ്ടംകുളത്തി ക്ലാസ് നയിച്ചു. കത്തീഡ്രല്‍ കൈക്കാരന്‍മാരായ ജോണി പൊഴോലിപറമ്പില്‍, ആന്റോ ആലേങ്ങാടന്‍, ജെയ്‌സന്‍ കരപറമ്പില്‍, അഡ്വ. വി.സി. വര്‍ഗ്ഗീസ് വടക്കേത്തല, കണ്‍വീനര്‍ ടെല്‍സന്‍ കോട്ടോളി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിഫിന്‍ കൈതാരത്ത്, ഫാ. ചാക്കോ കാട്ടുപറമ്പില്‍, ഫാ. ഫെബിന്‍ കൊടിയന്‍ എന്നിവര്‍ പ്രസംഗിച്ചു.സംഗമത്തില്‍ വെച്ച് ഏറ്റവും പ്രായം കൂടിയ വ്യാപാരികളെ ആദരിച്ചു.

Advertisement