തൃശൂര്‍-പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചക്ക് കാരണമായേക്കാവുന്നതാണഅ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന് എഫ് .എച്ച് .എസ് .ടി.എ ആരോപിച്ചു.ഹയര്‍സെക്കന്ററി നിലവാരം തകര്‍ത്ത് അണ്‍ എയ്ഡഡ് സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നീക്കം ചെറുക്കണമെന്ന് ഫെഡറേഷന്‍ ഓഫ് ഹയര്‍സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി .വിദ്യാര്‍ത്ഥികളുടെ പ്രായവും പരീക്ഷകളുടെ പ്രാധ്യാന്യവും കണക്കിലെടുത്ത് ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി ലയനം നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ട് കൊണ്ട് ഹയര്‍സെക്കന്ററി അദ്ധ്യാപകര്‍ വായമൂടിക്കെട്ടി മൂല്യനിര്‍ണ്ണയക്യാമ്പുകളുടെ മുന്നില്‍ പ്രതിഷേധിച്ചു.ഗവ.മോഡല്‍ ഗേള്‍സ് സ്‌കൂളിന് മുന്നില്‍ നടന്ന പ്രധാനപ്രതിഷേധ പരിപാടി എ എച്ച് എസ് ടി എ സംസ്ഥാന സെക്രട്ടറി കെ എ വര്‍ഗ്ഗീസ് ഉദ്ഘാനം ചെയ്തു.എഫ് എച്ച് എസ് ടി എ ജില്ലാ ചെയര്‍മാന്‍ ഡോ.മഹേഷ് ബാബു എസ് എന്‍ ,കണ്‍വീനര്‍ സന്തോഷ് ടി ഇമ്മട്ടി ,വൈസ് ചെയര്‍മാന്‍ ജാക്‌സണ്‍ എന്‍ വി ,ട്രഷറര്‍ സുനിത നായര്‍ ,മര്‍ഫിന് ടി ഫ്രാന്‍സിസ് ,നീല്‍ ടോം ,റെജോ ,ജോസ് ആന്റോ പ ഡി ,സാലിഹ് ,വേണുഗോപാല്‍ പി വി ,ഷാജു കെ ഡേവിസ് ,വല്‍സ പി പി ,ലിയോ കാടുക്കുറ്റിപ്പറമ്പില്‍ ,ലത യു മേനോന്‍ ,മനോജ് കെ ,ജോബി ജോര്‍ജ്ജ് ,ജസ്റ്റിന്‍ ജോണ്‍ ,ശാന്തി ,രാമചന്ദ്രന്‍ ,രഞ്ജു തറയില്‍ ,സജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു
വായ്മൂടിക്കെട്ടി അധ്യാപകര്‍ പ്രതിഷേധിച്ചു
Advertisement