എല്‍ .ഡി. എഫ് -അഭിഭാഷകരുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു

257
Advertisement

ഇരിഞ്ഞാലക്കുട :തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി
രാജാജി മാത്യു തോമസിന്റെ വിജയം സുനിശ്ചിതമാക്കുക എന്ന ഉദ്ദേശത്തോടെ ഇടതു പക്ഷ ചിന്താഗതിക്കാരും, സഹയാത്രികരുമായ അഭിഭാഷകരുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ശാന്തം ഹാളില്‍ ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ്, സോഷ്യലിസ്റ്റ് ലോയേഴ്‌സ് സെന്റര്‍
എന്നീ സംഘടനകള്‍ സംഘടിപ്പി ച്ച കൂട്ടായ്മ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു. സി പി ഐ എം ഏരിയ കമ്മിറ്റി സെക്രട്ടറി പ്രേമരാജന്‍, സജീവന്‍ മാസ്റ്റര്‍, അഡ്വ.സി. ബി. സ്വാമിനാഥന്‍, അഡ്വ.കെ.ജി.സന്തോഷ് കുമാര്‍, അഡ്വ.പാപ്പച്ചന്‍ വാഴപ്പിള്ളി , അഡ്വ.എം.പി.ജയരാജ്, അഡ്വ.ആല്‍ ജോ പി. ആന്റണി എന്നിവര്‍ പ്രസംഗിച്ചു

 

 

 

Advertisement