ഇരിങ്ങാലക്കുട-കൊച്ചുകുട്ടികള്‍ മാത്രം പങ്കെടുക്കുന്ന മൃദംഗമേള അവിസ്മരണീയ കലാരൂപത്തിന്റെ ഈറ്റില്ലമായ കൊരമ്പ് മൃദംഗകളരി കേവലം 7 വയസ്സ് മാത്രമായ ഇരട്ടസഹോദരങ്ങളെ കര്‍ണ്ണാടക സംഗീതത്തിലെ ടോപ്പ് ഗ്രേഡ് ആര്‍ട്ടിസ്റ്റിന്റെ കച്ചേരിക്ക് മൃദംഗത്തില്‍ പക്കമേളം വായിച്ചു കൊണ്ട് സംഗീത ലോകത്ത് മറ്റൊരു അദ്ധ്യായം എഴുതിച്ചേര്‍ത്തു.അയിരൂര്‍ ശ്രീമഹാവിഷ്ണുക്ഷേത്രോത്സവത്തിന്റെ ഭാഗമായി ചെന്നെയില്‍ നിന്നുള്ള പ്രശസ്ത പുല്ലാങ്കുഴല്‍ വിദ്വാന്‍ രമണി ത്യാഗരാജന്റെ (air top grade artist) കച്ചേരിക്കാണ് അനന്തറാം ,അനന്തകൃഷ്ണ എന്നീ ഇരട്ടസഹോദരങ്ങള്‍ മൃദംഗത്തില്‍ പക്കമേളം ഒരുക്കിക്കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധയാകര്‍ഷിച്ചത് .കേവലം രണ്ട് വര്‍ഷത്തെ മൃദംഗപഠനം കൊണ്ടാണ് ഇത്രയും ചെറുപ്രായത്തില്‍ ടോപ്പ് ഗ്രേഡ് ആര്‍ട്ടിസ്റ്റിന്റെ കച്ചേരിക്ക് മൃദംഗം വായിക്കാന്‍ പ്രാഗത്ഭ്യം നേടിയത് .സീനിയര്‍ ആര്‍ട്ടിസ്റ്റിന്റെ കച്ചേരിക്ക് അതേ മികവില്‍ കുരുന്നു സഹോദരങ്ങള്‍ പക്കമേളമൊരുക്കുന്നത് കണ്ട ഭക്ത ജനങ്ങള്‍ ആനന്ദവും അത്ഭുതവും ഉളവാക്കി .ഏറെ കാലത്തെ പഠനവും അതിലേറെ സാധകവും വേണം കര്‍ണ്ണാടക സംഗീത കച്ചേരിക്ക് പക്കമേളമൊരുക്കാന്‍ എന്നിരിക്കെ ഈ ചെറുപ്രായത്തില്‍ ചെറിയ സമയം കൊണ്ട് സാധിച്ചത് മറ്റൊരത്ഭുതമാണ് ,പടിഞ്ഞാറെ വെമ്പല്ലൂര്‍ ശ്രീസായ് വിദ്യാഭവനിലെ 7 ാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇവര്‍ കയ്പമംഗലം മലയാറ്റില്‍ ഉല്ലാസിന്റെയും രാജിന്റെയും മക്കളാണ് .സീനിയര്‍ ആര്‍ട്ടിസ്റ്റുകളായ ശ്രീരാഗ് ,അഭിനവ് ,അതുല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊരമ്പ് മൃദംഗകളരിയില്‍ 30 ഓളം വിദ്യാര്‍ത്ഥികള്‍ അണിനിരന്ന പ്രത്യേക തനിയാവര്‍ത്തനവും ഉണ്ടായിരുന്നു.ആദ്യത്തെ വയലിനിലും പ്രിയദത്ത വോക്കലിലും ദേവ്‌സുകൃത് ഗഞ്ചിറയിലും അവന്തിക ഘടത്തിലും ,സാംരംഗ് കൃഷ്ണ കുന്നകോലിലും കച്ചേരിയില്‍ അണിച്ചേര്‍ന്നു.വിക്രമന്‍ നമ്പൂതിരി നേതൃത്വം നല്‍കി

 
                                    
