കലാനിലയത്തിലെ ജീവനകാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് 6 മാസം

360

ഇരിങ്ങാലക്കുട : ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തിലെ അധ്യാപകര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് 6 മാസമാകുന്നു.ഗ്രാന്റായി ലഭിക്കുന്ന 50 ലക്ഷം രൂപ തികയാത്തതാണ് ശമ്പളം മുടങ്ങാന്‍ കാരണം.4 ഓഫീസ് സ്റ്റാഫും ഒരു പാര്‍ട്ട് ടൈം സ്വീപ്പറും 11 അധ്യാപകരുമടക്കം 16 പേര്‍ ഇവിടെ ജോലി ചെയ്യുന്നു.2016 മുതലുള്ള ക്ഷാമബത്ത കുടിശ്ശികയും ഇതുവരെ അനുവദിച്ചിട്ടില്ലെന്നു പറയുന്നു.കലാനിലയത്തില്‍ ഒരു വര്‍ഷം ശമ്പളം മാത്രം നല്‍കുന്നതിന് 65 ലക്ഷം രൂപയാണ് വേണ്ടത്.എല്ലാ ചെലവുകളുമടക്കം ഒരു കോടി രൂപയോളം ആവശ്യമുണ്ടെന്ന് കലാനിലയം അധികൃതര്‍ പറയുന്നു.എന്നാല്‍ ആകെ ലഭിക്കുന്നത് ഗ്രാന്റായി ല്‍കുന്ന 50 ലക്ഷം മാത്രമാണ്.ഗ്രാന്റ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എല്ലാ വര്‍ഷവും വകുപ്പ് മന്ത്രിമാരെ കണ്ട് അപേക്ഷ നല്‍കാറുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.കഴിഞ്ഞ ബജറ്റിലും 50 ലക്ഷം രുപയാണ് അനുവദിച്ചത്.ഈ മാസം 31 നു ശേഷം മാത്രമേ ആ തുക ലഭിക്കൂ.

Advertisement