ഊരകത്ത് നേത്ര സംരക്ഷണ യജ്ഞത്തിന് തുടക്കമായി

344

പുല്ലൂര്‍: ഊരകം സിഎല്‍സി ജില്ലാ അന്ധതാ നിവാരണ സൊസൈറ്റി, ഊരകം ആരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന നേത്ര സംരക്ഷണ യജ്ഞത്തിന് തുടക്കമായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. ഊരകം സിഎല്‍സി പ്രൊമോട്ടര്‍ ഫാ.ഡോ. ബെഞ്ചമിന്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ ടെസി ജോഷി, എം.കെ.കോരക്കുട്ടി, സിഎല്‍സി ആനിമേറ്റര്‍ സിസ്റ്റര്‍ സ്റ്റെഫിന്‍ മരിയ, പ്രസിഡന്റ് ഡെല്‍വിന്‍ വില്‍സന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.ജി.കൃഷ്ണകുമാര്‍, ജെപിഎച്ച്എന്‍ എ.എസ്.വത്സ, ജെഎച്ച് ഐ രജിത് ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ നേത്രരോഗ വിഭാഗം സര്‍ജന്‍ ഡോ.സുജ ജോര്‍ജ് വളവി, കോ-ഓര്‍ഡിനേറ്റര്‍ വി.ജെ. സത്യനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ ക്യാപ്ഷന്‍
ഊരകം സിഎല്‍സി ജില്ലാ അന്ധതാ നിവാരണ സൊസൈറ്റി, ഊരകം ആരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന നേത്ര സംരക്ഷണ യജ്ഞം. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്യുന്നു.

 

Advertisement