Thursday, October 30, 2025
24.9 C
Irinjālakuda

മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ എല്‍ ഡി എഫ് വിജയിച്ചേ തീരു-വി ആര്‍ സുനില്‍ കുമാര്‍ 

ഇരിങ്ങാലക്കുട-മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടണമെങ്കില്‍ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടത്പക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും ജയിച്ചു തന്നെ പോകണമെന്നതിന്റെ അനിവാര്യമായ രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയിലിന്ന് നില നില്‍ക്കുന്നതെന്ന് വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട ടൗണ്‍ വെസ്റ്റ് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്്ത് സംസാരിക്കുകയായിരുന്നു വി ആര്‍ സുനില്‍ കുമാര്‍ .ചുരുങ്ങിയ വാക്കുകളില്‍ മാത്രം പരിചയപ്പെടുത്തിക്കൊണ്ട് സ്ഥാനാര്‍ത്ഥി രാജാജിയുടെ വിജയം സുനിശ്ചിതമാക്കേണ്ടതിന്റെ ആവശ്യകതയും എം എല്‍ എ തുടര്‍ന്നു പറഞ്ഞു.വിദ്യാഭ്യാസ രംഗം തുടങ്ങി സമസ്ത മേഖലകളിലും വളരെ സമര്‍ത്ഥമായി ആര്‍ എസ് എസിന്റെ അജണ്ടകള്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് .സ്വതന്ത്രമായി ചിന്തിക്കുന്നവരെ ഇല്ലായ്മ ചെയ്തു തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ഉച്ചസ്ഥായിലാണ് .പ്രൈമറി തലം മുതലുള്ള പാഠപുസ്തകങ്ങളിലെ നവോത്ഥാന നായകരെപ്പറ്റിയും മാറുമറയ്ക്കല്‍ സമരം മുതലായ നവോത്ഥാന മുന്നേറ്റങ്ങള്‍ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നു.സര്‍വ്വകശാലകളില്‍ പണ്ഡിത സമൂഹത്തെ പുറംതള്ളുന്നു .സുപ്രീം കോടതിയെപ്പോലും സ്വാധീനിക്കുന്നു.ഇന്ത്യയുടെ മിലിറ്ററി പോലുള്ള ആഭ്യന്തരത്തില്‍ കൈ കടത്തുന്നു.കുത്തക മുതലാളിമാരെ സംരക്ഷിച്ചു കൊണ്ട് ചെറുകിട കച്ചവടക്കാരെയും കര്‍ഷകരെയും പിന്നോക്കാവസ്ഥയിലേക്ക് നീക്കി നിര്‍ത്തുന്നു.വാള്‍ മാര്‍ട്ട് എന്ന കുത്തക ഭൂമന്മാരെ ചെറുപട്ടണങ്ങളിലേക്ക് വിളിച്ചു വരുത്തുകയാണ്.വിനോദമേഖലകളിലും മര്‍ഡോക് മുതലായ കുത്തകക്കാരെ സ്വാഗതം ചെയ്യുന്നു.വളരെ പ്രകടമായി തങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് ഭരണത്തിലേറിയതെന്ന് ഇന്ത്യന്‍ സമൂഹത്തെ മുഴുവന്‍ മനസ്സിലാക്കി തരുന്നു.മനുഷ്യനെയല്ല പശുവിനെയാണെന്ന് ഉളുപ്പില്ലാത്തവണ്ണം പരസ്യപ്പെടുത്തുകയാണ് ഇന്ത്യന്‍ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വാസമില്ലാത്ത ഭരണവര്‍ഗ്ഗമാണ് ഇന്ത്യ ഭരിക്കുന്നതെന്ന് തെളിയിച്ചു കൊണ്ടാണ് പ്രവര്‍ത്തനങ്ങളെല്ലാം .ഗാന്ധിജിയെയും അംബേദ്ക്കറെയും അയ്യങ്കാളിയെയും പരമപുച്ഛത്തില്‍ നിര്‍ത്തി ഗോള്‍ വാക്കറും ഗോഡ്‌സേയെയും ഉയര്‍ത്തി കൊണ്ട് വരുന്നു.ഇതില്‍ നിന്ന് ഒട്ടു വ്യത്യസ്തമല്ലാത്ത് കോണ്‍ഗ്രസ്സുക്കാരുടെ സാമ്പത്തിക നയങ്ങളെയും രാജ്യം കണ്ടതാണ് .ഈ രാഷ്ട്രീയ സംവിധാനങ്ങളുമല്ല ശോഭനമായ ഇന്ത്യക്കായി ജനാധിപത്യവും മതേതരത്വവും നിലനിന്ന് കാണാന്‍ ഇടത്പക്ഷ സ്ഥാനാര്‍ത്ഥിയായ രാജാജിയുടെ രാജ്യതാല്‍പ്പര്യവും ദീര്‍ഘവീക്ഷണവുമുള്ള ഉയര്‍ന്ന ശബ്ദം കേള്‍ക്കാന്‍ എല്ലാപ്രവര്‍ത്തകരും പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് സുനില്‍ കുമാര്‍ പിന്‍വാങ്ങി.സമ്മേളനത്തില്‍ എം എല്‍ എ അരുണന്‍ മാസ്റ്റര്‍ ,അഡ്വ.കെ ആര്‍ വിജയ ,സജീവന്‍ മാസ്റ്റര്‍ ,കെ എസ് പ്രസാദ് ,വി എ മനോജ് കുമാര്‍ ,എം സി രമണന്‍ ,ശോഭനാ മനോജ് ,യു പ്രദീപ് മേനോന്‍ ,പി തങ്കപ്പന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Hot this week

പ്ലസ് ടൂ വിദ്യാർത്ഥി വൈഷ്ണവിന് ഒരുക്കിയ വീടിന്റെ താക്കോൽ കൈമാറി

ഇരിങ്ങാലക്കുട ഗവൺ മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്...

സംസ്കാരസാഹിതി വികസന ക്യാമ്പയിൻ ഉദ്ഘാടനംചെയ്തു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങൾ എന്ന പേരിൽ സംസ്കാരസാഹിതി നടത്തുന്ന ജനകീയ...

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും. സബ് ജൂനിയർ...

അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി സുജൻ പൂപ്പത്തി അന്തരിച്ചു.

Topics

പ്ലസ് ടൂ വിദ്യാർത്ഥി വൈഷ്ണവിന് ഒരുക്കിയ വീടിന്റെ താക്കോൽ കൈമാറി

ഇരിങ്ങാലക്കുട ഗവൺ മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്...

സംസ്കാരസാഹിതി വികസന ക്യാമ്പയിൻ ഉദ്ഘാടനംചെയ്തു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങൾ എന്ന പേരിൽ സംസ്കാരസാഹിതി നടത്തുന്ന ജനകീയ...

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും. സബ് ജൂനിയർ...

അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി സുജൻ പൂപ്പത്തി അന്തരിച്ചു.

മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക്

ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍...

മാലിന്യ സംസ്ക്കരണത്തിനായി റിങ്ങ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം

ഇരിങ്ങാലക്കുട - മുരിയാട് ഗ്രാമ പഞ്ചായത്ത്‌ 2025 -26 വാർഷിക പദ്ധതിയിലുൾപ്പെട്ട...

ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം...
spot_img

Related Articles

Popular Categories

spot_imgspot_img